ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2 വില്‍ രജനിക്ക് ആര് വില്ലനാകും എന്ന വിവിധ വാര്‍ത്തകള്‍ക്കൊടുവില്‍ വില്ലനായി ബോളിവുഡില്‍ നിന്ന് ഹൃതിക്ക് റോഷന്‍ എത്തുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ വില്ലനായി തീരുമാനിക്കപ്പെടുന്ന നാലാമത്തെ നടനാണ് ഹൃതിക്ക്.
ആദ്യം ശങ്കര്‍ വില്ലനായി മനസില്‍ കണ്ടിരുന്നത് കമലഹാസനെ ആയിരുന്നു. അതിന് ശേഷം ആമിര്‍ഖാനെയും പിന്നീട് വിക്രമിനെയും തീരുമാനിച്ചിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ് ആമിര്‍ഖാന്‍ ഒഴിവായത് എന്ന് കേള്‍ക്കുന്നു. ഒടുവിലിപ്പോള്‍ ശങ്കര്‍ ഹൃതിക്ക് റോഷനില്‍ വില്ലന്‍ കഥാപാത്രത്തെ ഉറപ്പിച്ചിരിക്കുന്നുവെന്നാണ് കോളീവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ കൊണ്ട് ബോളിവുഡിനെപ്പോലും വിസ്മയിപ്പിച്ചാണ് കോളിവുഡിന്റെ മുന്നേറ്റം. ബാഹുബലിയുടെ തകര്‍പ്പന്‍ വിജയം തന്നെ അമ്പരപ്പിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഈയവസരത്തില്‍ 300 കോടി ചെലവില്‍ നിലവിലെ റെക്കാഡ് ചിത്രങ്ങളെ പുഷ്പം പോലെ തകര്‍ക്കാനുള്ള പദ്ധതികളാണ് യന്തിരന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്നത്.
യന്തിരന്‍ 2 ഹിന്ദി പതിപ്പും ഒരേ സമയം പുറത്തിറങ്ങും.


