യന്തിരന്റെ രണ്ടാം ഭാഗം വലിയ സംഭവമാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ശങ്കര്‍. കഴിഞ്ഞ ദിവസം രജനികാന്തിനൊപ്പം അര്‍നോള്‍ഡ് ഷ്വാര്‍സ്സ്‌നിഗര്‍ അഭിനയിക്കുന്നതായി വാര്‍ത്തവന്നിരുന്നു. ഇപ്പോഴിതാ വിക്രമും ആ വന്‍നിരയിലേക്ക് വരുകയാണ്.
യന്തിരന്‍ രണ്ടില്‍ വിക്രം വില്ലനാകുമെന്നാണ് തമിഴകത്തെ ചൂടേറിയ വാര്‍ത്ത.കഴിഞ്ഞ ആറുമാസക്കാലമായി പേരിടാത്ത 2 ചിത്രങ്ങളുടെ തിരക്കിലായിരുന്നു വിക്രം. ഇക്കാരണത്താല്‍ അദ്ദേഹം ഇതുവരെ ചിത്രത്തിന്റെ കരാറില്‍ ഔദ്യോഗികമായി ഒപ്പുവച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.
മറ്റു തമിഴ് സൂപ്പര്‍ താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് വിക്രം. മികച്ച റോളാണെങ്കില്‍ അത് നായക കഥാപാത്രമാണോ വില്ലന്‍ കഥാപാത്രമാണോ എന്നൊന്നും വിക്രം നോക്കാറില്ല.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്പ് ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുമെന്ന് സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


