സൂപ്പര്‍താരം മോഹന്‍ലാലും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലാല്‍ജോസും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒത്തിരി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ലാല്‍ജോസ് മോഹന്‍ലാലിനെ നായകനാക്കി ഇതുവരെ ചിത്രം ഒരുക്കിയിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി ക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാറായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ഇതിന് മുമ്പ് മോഹന്‍ലാലിന് പറ്റുന്ന തിരക്കഥകള്‍ ലഭിക്കാത്തതിനാലാണ് ഇരുവരും ഒന്നിക്കാതിരുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞിരുന്നു. മുമ്പ് കസിന്‍സ് എന്ന പേരില്‍ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം ഒരുക്കാന്‍ ലാല്‍ ജോസ് പദ്ധതിയിട്ടിരുന്നെങ്കിലും അത് നടന്നില്ല.
നീനയാണ് ലാല്‍ജോസിന്റെ പുറത്തിങ്ങിയ പുതിയ ചിത്രം.


