മോഹന്‍ലാലിന്റെ ബ്ലോഗ് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് ദ കംപ്ലീറ്റ് ആക്ടര്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ടീം സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പതാകയും ബ്ലോഗില്‍ കാണാം.

സന്ദേശങ്ങളും ഹാക്കര്‍മാര്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുകയാണ് ഹാക്കേഴ്‌സിന്റെ ലക്ഷ്യമെന്ന് ഹാക്കര്‍മാര്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നുണ്ട്. ഞങ്ങള്‍ മുസ്ലിം തീവ്രവാദികള്‍ അല്ലെന്നു ഒരു സന്ദേശത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് തോക്കുകള്‍ ഉപയോഗിക്കാം എന്നാല്‍ ഒരു ദിവസം അത് നിലയ്ക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു.

Top