മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നല്ല തിരക്കഥ ലഭിച്ചാല്‍ സിനിമ സംവിധാനം ചെയ്യാന്‍ തയാറാണ്. മോഹന്‍ലാല്‍ ആയിരിക്കണം നായകനാവേണ്ടെതെന്നും പൃഥ്വി പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാവ്യതലൈവന്റെ വിജയം പൃഥ്വിരാജിന് നിരവധി അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്. ഈ സന്തോഷങ്ങള്‍ക്കിടെയാണ് നല്ല തിരക്കഥ ലഭിച്ചാല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞത്. വിജയ് ടിവിയിലെ ചാറ്റ് ഷോയിലാണ് പൃഥ്വിരാജ് തന്റെ മനസ് തുറന്നത്. മഞ്ജു വാര്യരെ നായികയാക്കണമെന്നാണ് ആഗ്രഹമെന്നും പറയുന്നു പൃഥ്വി.
മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്ന് പൃഥ്വിരാജ്


