കൊഹിമ: മോഷണംപോയ വാഹനം കണെ്ടത്തുന്നതിനായി എസ്എംഎസ് സംവിധാനത്തെ കൂട്ടുപിടിച്ചു പുതിയ പദ്ധതിയുമായി നാഗാലാന്‍ഡ് പോലീസ് രംഗത്ത്. ഇതിനായി നാഗാ പോലീസ് വികസിപ്പിച്ച സംവിധാനം ആഭ്യന്തരമന്ത്രി വൈ. പതോണ്‍ ഉദ്ഘാടനം ചെയ്തു.
വാഹനമോഷണം നടത്തുന്ന വന്‍സംഘങ്ങള്‍ വ്യാപകമായുള്ള സംസ്ഥാനമാണു നാഗാലാന്‍ഡ്. മോഷണം പോകുന്ന വാഹനങ്ങള്‍ പലപ്പോഴും കണെ്ടത്താനോ തിരിച്ചെടുക്കാനോ കഴിയാറില്ല. പുതിയ സംവിധാനം വഴി മോഷണംപോകുന്ന വാഹനങ്ങള്‍ കണെ്ടത്തുന്നതില്‍ പോലീസിന്റെ കാര്യക്ഷമത വര്‍ധിക്കുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.


