മോശമായി ചിത്രീകരിച്ചു എന്നാരോപണം: രജനികാന്ത് കോടതിയിലേക്ക്

മേഹൂം രജനീകാന്ത് എന്ന സിനിമ കാണാന്‍ സാക്ഷാന്‍ രജനീകാന്ത് എത്തുന്നില്ല. തന്നെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണമുള്ള സിനിമയ്ക്ക് എതിരേ കോടതി നടപടികള്‍ തുടരാനാണ് രജനീകാന്തിന്റെ തീരുമാനം. മേഹും രജനികാന്ത് എന്ന പേരില്‍ ഹിന്ദിയില്‍ അണിയിച്ചൊരുക്കിയ ചലച്ചിത്രാവിഷ്‌കാരമാണ് വലിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുന്നത്.

തന്റെ വ്യക്തിജീവിതത്തെ കുറിച്ചു മോശമായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. മോശം ഫോട്ടോകളും സിനിമയില്‍ രജനികാന്തിന്റെതായി പ്രത്യക്ഷപ്പെട്ടു. സമൂഹത്തിന് മുന്നില്‍ തന്നെ മോശമായി ചിത്രീകരിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും രജനീകാന്ത് ആരോപിക്കുന്നു.

എന്നാല്‍ സിനിമ രജനീകാന്തിന്റെ ജീവിത കഥയല്ലെന്നും. അദ്ദേഹത്തിന് ഈ ചിത്രം സമര്‍പ്പിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ഫൈസല്‍ സെയ്ഫ് പറഞ്ഞു. ഇതിലെ നായകന്റെ പേര് മാത്രമാണ് രജനികാന്ത്.

Top