ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് പ്രശസ്തമായ ടൈം വാരികയില്‍ യുഎസ് പ്രസിഡന്റ് ഒബാമയുടെ ലേഖനം.
ദരിദ്ര ചുറ്റുപാടുകളില്‍നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ മോദിയുടെ ജീവിതകഥ വിവരിച്ചുകൊണ്ട് ഇന്ത്യയുടെ ഉയര്‍ച്ചയെയും വളര്‍ച്ചയെയും ദ്യോതിപ്പിക്കുന്നതാണിതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മുഖ്യ പരിഷ്‌കര്‍ത്താവ്(റിഫോര്‍മര്‍ ഇന്‍ ചീഫ്) എന്നാണ് മോദിയെ ഒബാമ വിശേഷിപ്പിച്ചത്. ലോകത്തില്‍ സ്വാധീനം ചെലുത്തിയ നൂറു പ്രമുഖ വ്യക്തികളില്‍ ഒരാളായി ടൈം വാരിക മോദിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതു പ്രമാണിച്ചായിരുന്നു ഒബാമയുടെ ലേഖനം. മോദിയുടെ യുഎസ് പര്യടനത്തെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
മോദിയെ പ്രകീര്‍ത്തിച്ച് ടൈം വാരികയില്‍ ഒബാമയുടെ ലേഖനം


