മോദിയുടെ പ്രശസ്തി കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നതായി വെങ്കയ്യ നായിഡു

ബംഗളൂരു: ദേശീയ അന്തര്‍ദേശിയ തലത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തിയില്‍ അസ്വസ്ഥരായതിനാലാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു. രാജ്യത്തിന് മുതല്‍ക്കൂട്ടായ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ബി.ജ.പി ശക്തമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയെ സംബന്ധിച്ച് സുഷമ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്‍.ഡി.എയിലെ മികച്ച മന്ത്രിമാരിലൊരാളാണവര്‍. സഭയില്‍ ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സുഷമ തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാകത്തതിനാലാണ് പാര്‍ലമെന്റിലെ തര്‍ക്കങ്ങള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാകാത്തത്. സുഷമയ്‌ക്കെതിരെ തെറ്റായ പ്രചരണമാണ് നടക്കുന്നത്. ലളിത് മോഡിയുടെ വിഷയത്തില്‍ അവരെടുത്ത നടപടികള്‍ തികച്ചും മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

Top