നയതന്ത്രരംഗത്തെ പരാജയങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ നയതന്ത്രരംഗത്തെ പരാജയങ്ങള്‍ ഉയര്‍ത്തികാട്ടി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. അയല്‍രാജ്യങ്ങളുമായുള്ള നയങ്ങളില്‍ പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനുമുള്ളത് ആശയക്കുഴപ്പമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യത്തിനെതിരെ പാകിസ്ഥാന്‍ ആക്രമണം നടത്തുമ്പോള്‍ പ്രധാനമന്ത്രി മൗനമായിരിക്കുന്നത് അപലപനീയമാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയുടെ നയനന്ത്രനയങ്ങള്‍ സങ്കീര്‍ണമായി.പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. നയതന്ത്രനയങ്ങളില്‍ ഇത് ഇന്ത്യയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പാകിസ്ഥാനില്‍ ജൂലൈയില്‍ മാത്രം 12 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടിട്ടും മോദി മൗനം പാലിക്കുകയാണ്. നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ചൈനയും വര്‍ദ്ധിപ്പിച്ചു.അതിര്‍ത്തിയില്‍ ചൈന നുഴഞ്ഞു കയറ്റം നടത്തുമ്പോള്‍ ചൈനയില്‍ നിന്നുള്ള വിനോദയാത്രക്കാര്‍ക്ക് ഇ വിസ നല്‍കാനുള്ള തിരക്കിലാണെന്ന് മോഡിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആഫ്രിക്കയെയും പടിഞ്ഞാറന്‍ ഏഷ്യയെയും മോഡി പൂര്‍ണമായും അവഗണിച്ചു. ഇതിലൂടെ ഇന്ത്യയ്ക്ക് നേടാനാകുന്ന വ്യാവസായിക നേട്ടങ്ങള്‍ മോദി ഇല്ലാതാക്കി. അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന് വാഗ്ദാനം നല്‍കിയവര്‍ തന്നെ അഴിമതിക്കാരായെന്നും കോണഗ്രസ്സ് വ്യക്തമാക്കി. അധികാരത്തിലെത്തുന്നതിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി കാറ്റില്‍ പറത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ ലളിത് മോദി , വ്യാപം അഴിമതിയ്‌ക്കൊപ്പം വിദേശകാര്യനയത്തിലെ അതൃപ്തിയും പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കാത്തപക്ഷം ഈ ആരോപണവും പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചേക്കാമെന്നാണ് സൂചനകള്‍,

Top