ന്യൂയോര്‍ക്ക്: ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന് അമേരിക്കന്‍ മാധ്യമങ്ങളുടെ വിമര്‍ശനം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം വന്നത്.
മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ആഘോഷം മാത്രമേയുള്ളുവെന്നും പ്രതീക്ഷിച്ചത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ലെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മോഡി @ ഒരു വര്‍ഷം എന്ന ലേഖനത്തില്‍ പറയുന്നു.
മോഡി യാഥാര്‍ഥ്യം മനസിലാക്കണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. വിദേശത്ത് ഇന്ത്യയുടെ തിളക്കം കൂടിയെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വളര്‍ച്ചയില്‍ ചൈനയെ മറികടക്കുമെങ്കിലും രാജ്യത്തെ തൊഴിലവസരം കാര്യമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ വലിയ വാര്‍ത്തപ്രാധാന്യമാണ് അവിടുത്തെ മാധ്യമങ്ങള്‍ നല്കിയത്.


