മോഡി തരംഗത്തിന്റെ പേരില്‍ ജനങ്ങള്‍ വോട്ട് ചെയ്താല്‍ ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ: അര്‍വിന്ദ് സിങ് ലൗലി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ബി.ജെ.പി യെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.എല്‍.എ അര്‍വിന്ദ് സിങ് ലൗലി രംഗത്ത്.

മോഡി തരംഗം ഡല്‍ഹിയിലും പ്രകടമാകുമോ എന്ന ചോദ്യത്തിന്, ജനങ്ങള്‍ മോഡി തരംഗത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്താല്‍ ഡല്‍ഹിയെയും ഇന്ത്യയെയും ദൈവം രക്ഷിക്കട്ടെ എന്നാണ് അര്‍വിന്ദ് സിങ് പറഞ്ഞത്. ഡല്‍ഹിയില്‍ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ളപാര്‍ട്ടി ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു മറ്റൊരു മാര്‍ഗം. വളരെ നാളുകള്‍ക്കു മുമ്പ് തന്നെ ഞങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. ഷീലാ ദീക്ഷിത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടില്ലെന്ന പരാമര്‍ശത്തിന് കോണ്‍ഗ്രസിന് നിരവധി നേതാക്കള്‍ ഉണ്ടെന്നായിരുന്നു അര്‍വിന്ദ് സിങ്ങിന്റെ മറുപടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും, ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവിച്ചതായിരിക്കില്ല ഡല്‍ഹിയില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top