മോഡിയുടെ ജനപ്രീതി കുറയുന്നുവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഡല്‍ഹി നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് നടത്താന്‍ ബി ജെ പി താത്പര്യം കാട്ടാത്തത്  മോഡി ജിക് പണ്ടേപോലെ ഫലിക്കാത്തതിനാലാണെന്നും മോഡിയുടെ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ്  കമ്മിറ്റിയുടെ പ്രസിഡന്റ് അര്‍വിന്ദര്‍ സിംഗാണ് മോദിക്കെതിരെ ആഞ്ഞടിച്ചത് . ആം ആദ്മി പാര്‍ട്ടിക്കെതിരെയും വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട അര്‍വിന്ദറിന്റെ വാക്കുകളില്‍ നിന്നും കോണ്‍ഗ്രസ്സ്  വിപുലമായ രീതിയില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിന്റെ സൂചനകളാണ്  ലഭിക്കുന്നത്. രാജ്യത്ത് അടുത്തുനടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്സിന് ആത്മവിശ്വാസമേകുന്നതാണ്.േ

Top