മോഡിയുടെ ഐക്യരാഷ്ട്ര സഭാ പ്രസംഗത്തെ പുകഴ്ത്തി ശശി തരൂര്‍ എം.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവും എം.പിയുമായ ശശി തരൂരിന്റെ ട്വിറ്റര്‍ കുറിപ്പ്. രാജ്യസ്‌നേഹം പ്രകടമാവുന്നതും ജനാധിപത്യത്തിനുള്ള പിന്തുണ അറിയിക്കുന്നതോടൊപ്പം തീവ്രവാദ അന്തരീക്ഷത്തിനെുരെയുള്ള നിലപാടും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്നും പാകിസ്ഥാനുള്ള മികച്ച മറുപടി കൂടിയാണ് മോഡിയുടെ പ്രസംഗമെന്നും തരൂര്‍ പറയുന്നു.

ഇതാദ്യമായല്ല ശശി തരൂര്‍ മോഡിയെ പ്രശംസിക്കുന്നത്. വെറുക്കപ്പെട്ട വ്യക്തിത്വത്തില്‍ നിന്ന് ആധുനികതയുടേയും വികസനത്തിന്റേയും നായകനാവാന്‍ മോഡി ശ്രമിക്കുന്നു എന്ന് ജൂണ്‍ മാസത്തില്‍ തരൂര്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ അത് തരൂരിന്റെ വ്യക്തിപരമായ നിലപാടാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അതിനോട് അകലം പാലിച്ചിരുന്നു.

Top