മോട്ടോ ജി വില കുറച്ചു

മോട്ടോ ജിയുടെ ആദ്യ പതിപ്പ് വില കുറിച്ച് വീണ്ടും ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പനയ്ക്ക് എത്തി. 8ജിബി പതിപ്പ് 8,999 രൂപയ്ക്കും. 16ജിബി 9,999 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

നേരത്തെ രണ്ടാം ജനറേഷന്‍ മോട്ടോ ജി എത്തിയതിനെ തുടര്‍ന്ന് ആദ്യമോട്ടോ ജിയുടെ വില്‍പ്പന ഫ്‌ലിപ്പ്കാര്‍ട്ട് നിര്‍ത്തിയിരുന്നെങ്കിലും വര്‍ദ്ധിച്ച അവശ്യം പരിഗണിച്ച് വീണ്ടും വില്‍പ്പന ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ മോട്ടോ ജി അവതരിപ്പിച്ചപ്പോള്‍ 8 ജിബി പതിപ്പിന് 12,499 രൂപയും 16ജിബിക്ക് 13,999 ആയിരുന്നു വില. പിന്നീട് ഷവോമി അടക്കമുള്ള ഫോണുകള്‍ എത്തിയത് മോട്ടോ ജി വില കുറച്ച് വില്‍ക്കാന്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെ നിര്‍ബന്ധിതരാക്കിയിരുന്നു.

4.5 സ്‌ക്രീനും 720 പിക്‌സല്‍ റെസല്യൂഷനും ഉള്ള മോട്ടോ ജിയില്‍ 400 ക്വാഡ് കോര്‍ പ്രോസസ്സറിന്റെ ശേഷി 1.2 ജിഗാഹെര്‍ട്‌സാണ്. 1ജിബിയാണ് റാം. 5 എംപിയാണ് പിന്‍ക്യാമറ ഒപ്പം 1.3എംപി മുന്‍ക്യാമറയും ഉണ്ട്.

Top