മോട്ടോറോള ഡ്രോയ്ഡ് ടര്‍ബോ

മോട്ടോറോള ഡ്രോയ്ഡ് ടര്‍ബോ ഫോണ്‍ പുറത്തിറക്കി. മുന്‍നിര ഫോണുകളെ പോലെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതെയാണ് എത്തിയതെങ്കിലും ടെക് ലോകം ആകാംക്ഷയോടെ നോക്കുന്ന ഗാഡ്ജറ്റാണ് ഡ്രോയ്ഡ് ടര്‍ബോ. ‘മോട്ടോ മാക്‌സ്’ ( Moto Maxx ) എന്ന പേരിലാകും ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക. നവംബര്‍ അഞ്ചിന് ആഗോളതലത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബാലിസ്റ്റിക് നൈലോണ്‍, മെറ്റലൈസ്ഡ് ഗ്ലാസ്സ് ഫൈബര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. മികച്ച മെറ്റീരിയലുകളില്‍ സാമാന്യം നല്ല ഡിസൈനിലാണ് ഡ്രോയ്ഡ് ടര്‍ബോ നിര്‍മിച്ചിരിക്കുന്നത്. 5.2 ഇഞ്ച് ഡിസ്‌പ്ലേയുമായി ഫാബ്‌ലെറ്റ് ശ്രേണിയിലാണ് ടര്‍ബോ ഉള്‍പ്പെടുക. എല്‍ജി ജി3, സാംസങ് ഗ്യാലക്‌സി നോട്ട് എന്നിവയാകും മുഖ്യ എതിരാളികള്‍.

1440 x 2560 പിക്‌സല്‍ മിഴിവുള്ള ക്യുഎച്ച്ഡി ഡിസ്‌പ്ലേയ്ക്ക് 565 പിപിഐ പിക്‌സല്‍ സാന്ദ്രതയുണ്ട്. അധികം ഫോണുകള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത സവിശേഷതയാണിത്. ഗറില്ലഗ്ലാസിന്റെ സംരക്ഷണവുമുണ്ട്.

2.7 ജിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസ്സര്‍ ആണ് ഫോണിന് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റിലാണ് പ്രവര്‍ത്തനം. ആന്‍ഡ്രോയ്ഡിന്റെ പുത്തന്‍ പതിപ്പായ ലോലിപോപ്പിലേക്ക് അപ്‌ഡേറ്റ് ലഭിക്കും. മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കാന്‍ 3 ജിബി റാം ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.

Top