മൈ ട്രീ ചലഞ്ച് ഏറ്റെടുത്ത് താരസുന്ദരി ബിപാഷയും

ആലപ്പുഴ: മെഗാസ്റ്റാര്‍ മമ്മൂട്ടി തുടക്കമിട്ട മൈ ട്രീ ചലഞ്ച് ബോളിവുഡിലേക്കും. ‘മൈ ട്രീ ചലഞ്ച്’ ഏറ്റെടുത്ത് ബോളിവുഡ് താരസുന്ദരി ബിപാഷ ബസുവും. മരം നട്ടതിനു ശേഷം ബോളിവുഡ് നടന്‍ ഋത്വിക് റോഷന്‍, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ എന്നിവരെ ബിപാഷ വെല്ലുവിളിച്ചു. പിന്നീട് താന്‍ പഠിച്ച കൊല്‍ക്കൊത്ത ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥികളെയും ഈ വെല്ലുവിളിയില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചു.

ആലപ്പുഴ മുഹമ്മ കോവിലകം റിസോര്‍ട്ടില്‍ ആര്യക്കര എ.ബി.വിലാസം സ്‌കൂള്‍ സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മാവിന്‍തൈ നട്ടുകൊണ്ടാണ് ബിപാഷ വെല്ലുവിളിയില്‍ പങ്കാളിയായത്. ആലപ്പുയിലെ മുഹമ്മയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ബിപാഷ കേരളത്തില്‍ എത്തിയത്. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ബോളിവുഡ് സിനിമ ‘എലോ’ലെ നായികയാണ് ബിപാഷ.

മലയാള യുവതാരങ്ങള്‍ക്കൊപ്പം തമിഴ് താരങ്ങളായ സൂര്യ, വിജയ് ഉള്‍പ്പടെ രാഷ്ട്രീയ സിനിമാ രംഗത്തുള്ള പ്രമുഖരും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും സാധാരണക്കാരും വെല്ലുവിളി എറ്റെടുത്തിരുന്നു.

Top