മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 പിന്‍വലിക്കുന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7നും വിന്‍ഡോസ് 8 ഉം പിന്‍വലിക്കുന്നു. അടുത്ത വര്‍ഷം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 പുറത്തിറക്കുന്നതിന് മുന്നോടിയായാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്.

ഏറെ പ്രചാരം നേടിയ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു 2009 പുറത്തിറങ്ങിയ വിന്‍ഡഡോസ് 7. കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ 53 ശതമാനവും വിന്‍ഡോസ് 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 8നാകട്ടെ വേണ്ടത്ര സ്വീകാര്യത ഉണ്ടായിരുന്നില്ല. വെറും ആറ് ശതമാനം മാത്രമാണ് വിന്‍ഡോസ് 8ന്റെ ഉപയോക്താക്കള്‍. 24 ശതമാനം പേര്‍ ഉപയോഗിച്ചിരുന്ന വിന്‍ഡോസ് എക്‌സ് പി 17 ശതമാനം പേരിലേക്ക് ചുരുങ്ങി.

വിന്‍ഡോസ് 7നില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ ഇനി നിലവിലെ വേര്‍ഷനായ 8.1 ഉപയോഗിക്കാനാകുന്ന സംവിധാനം ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നു.

സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ഇടയില്‍ അവയെ വെല്ലുന്നതരത്തില്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 എത്തിച്ച് ആധിപത്യം നിലനിര്‍ത്താനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം.

Top