മൈക്രോമാക്‌സ് ബോള്‍ട്ട് എ 064

മൈക്രോമാക്‌സിന്റെ ബോള്‍ട്ട് എ 064 ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങി. 3,301 രൂപയാണ് ഫോണിന്റെ വില. പ്രമുഖ ഓണ്‍ ലൈന്‍ പോര്‍ട്ടലുകളില്‍ ഫോണ്‍ ലഭ്യമാണ്. ഫോണ്‍ പൊതുവിപണിയില്‍ എന്ന് ലഭ്യമാകും എന്നതിനെക്കുറിച്ച് കമ്പനി കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിലാണ് ഡ്യൂയല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 320X480 പിക്‌സെലിന്റെ 3.5 ഇഞ്ചിന്റെ വിജിഎ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. വണ്‍ജിബിയുടെ റാം. 1.3 GHz ഡ്യൂവല്‍ കോര്‍ പ്രൊസ്സസറാണ് ഫോണിലുള്ളത്.

എല്‍.ഇ.ഡി ഫ്‌ലാഷിനോടു കൂടിയ 2 മെഗാപിക്‌സെലിന്റെ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ, 32ജിബി വരെ വര്‍ധിപ്പിക്കാവുന്ന 4 ജിബിയുടെ ഇന്‍ബില്‍ട് സ്‌റ്റോറേജ് എന്നിവ ഫോണിലെ സവിശേഷതകളാണ്.

1400mAh ബാറ്ററി കപ്പാസിറ്റിയാണ് ഫോണിലുള്ളത്. GPRS/EDGE, വൈഫൈ, ബ്ലൂടൂത്ത് , ജി.പി.എസ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ബോള്‍ട്ട് എ 064 ല്‍ 2G മാത്രമേ സപ്പോര്‍ട്ട് ചെയ്യുകയുള്ളു.

Top