സ്റ്റോക് ഹോം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍: മേരി കോമിന് പുരസ്‌കാരം

സ്റ്റോക് ഹോം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജൂനിയര്‍ മത്സരത്തില്‍ മേരി കോമിന് പുരസ്‌കാരം. ഫെസ്റ്റിവലിലെ ബ്രോണ്‍സ് ഹോഴ്‌സ് പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്‌സിങ് താരം മേരി കോമിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഒമ്പത് മുതല്‍ പതിനേഴ് വയസ് വരെ പ്രായമുള്ള കുട്ടികളാണ് പുരസ്‌കാര നിര്‍ണയ ജൂറിയില്‍ ഉണ്ടായിരുന്നത്. കുട്ടികളെ ചിത്രം കാണിച്ചു. പിന്നീട് അവരുമായി ചര്‍ച്ചകളും നടന്നു. പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. സ്വീഡനും ഇന്ത്യയും തമ്മിലുള്ള അകലം ഇപ്പോള്‍ കുറഞ്ഞു ചിത്രത്തിന്റെ സംവിധായകന്‍ ഒമങ് കുമാര്‍ പറഞ്ഞു. പ്രിയങ്ക ചോപ്ര നായികയായ മേരി കോം 2014നാണ് പുറത്തിറങ്ങുന്നത്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ പ്രിയങ്ക നടത്തിയത്. ദേശീയ അവാര്‍ഡിന് വരെ പ്രിയങ്കയുടെ പ്രകടനം പരിഗണിച്ചിരുന്നു.

Top