ഷില്ലോംഗ്: മേഘാലയയിലെ ഗാരോയില്‍ സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ എഎംഇ ഫോഴ്‌സിലെ രണ്ട് തീവ്രവാദികളെയാണ് വധിച്ചത്.
ഞായറാഴ്ച രാവിലെ വടക്കന്‍ ഗാരോയിലെ മേഘാലയ-ആസാം അതിര്‍ത്തിയിലാണ് സുരക്ഷാസേന തെരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്നും രണ്ട് പിസ്റ്റളും ബാഗുകളും കണ്ടെടുത്തു.


