മേഖലാജാഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സുധീരന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ മേഖലാജാഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യുഡിഎഫ് യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ ജാഥ രണ്ട് ദിവസം മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ധാരണയായതായാണു സൂചന. യുഡിഎഫായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ച ശേഷം ജാഥ നടത്തിയാല്‍ മതിയെന്ന് കേരള കോണ്‍ഗ്രസ്-എം നേരത്തെ നിലപാടെടുത്തിരുന്നു.

Top