മെസി ഒലിവറുമായി കൊമ്പു കോര്‍ത്തു: ഒലിവര്‍ കഴുത്തിനു പിടിച്ചു

ബാഴ്‌സലോണ: ബാഴ്‌സലോണന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിവാദത്തില്‍. സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മലാഗയുടെ ഡിഫന്‍ഡര്‍ വെല്ലിങ്ടണ്‍ ഒലിവറുമായാണ് മെസി കൊമ്പുകോര്‍ത്തത്. മെസി എന്തോ ഒലിവറോടു പറയുന്നതും തൊട്ടുപിന്നാലെ മെസിയുടെ കഴുത്തിനു പിടിച്ച് ഒലിവര്‍ തള്ളിവീഴ്ത്തുന്നതും ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഒടുവില്‍ മെസി തന്നെയും തന്റെ അമ്മയെയും തെറി വിളിച്ചപ്പോഴാണ് പ്രകോപിതനായി കഴുത്തിനു പിടിച്ചതെന്ന വെളിപ്പെടുത്തലുമായി ഒലിവര്‍ രംഗത്തെത്തി.

അതേസമയം ബാഴ്‌സ-മലാഗ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Top