ആഡംബരത്തിനും സുരക്ഷയ്ക്കും വന്‍ മുന്‍തൂക്കം നല്‍കി മെഴ്‌സിഡെസ് ബെന്‍സിന്റെ എസ് 600 ഗാര്‍ഡ് വിപണിയിലെത്തി. വി.ആര്‍ 9 എന്ന ഏറ്റവും ഉയര്‍ന്ന ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ ക്ലാസിലാണ് ഗാര്‍ഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൈനിക ആയുധങ്ങളില്‍ നിന്നുള്ള ഫയറുകളെ നേരിടാനും ഗ്രനേഡ്, സ്‌ഫോടക വസ്തു ആക്രമണങ്ങളില്‍ നിന്ന് സംരക്ഷന്‍ം നല്‍കാനും ഗാര്‍ഡിന് കഴിയും.
മികച്ച യാത്രാസുഖം, കരുത്തുറ്റ എന്‍ജിന്‍, മികവേറിയ ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ തുടങ്ങിയ പ്രത്യേകതകളുണ്ട് ഗാര്‍ഡിന്. മെഴ്‌സിഡെസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എബെര്‍ഹാഡ് കെയ്ന്‍, ഗാര്‍ഡ് സെയില്‍സ് വിഭാഗം മേധാവി മാര്‍ക്കസ് റൂബന്‍ബോവറും ചേര്‍ന്ന് ഗാര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാര്‍ഡിന് ഡല്‍ഹി എക്‌സ് ഷോറൂം വില 8.9 കോടി രൂപ.


