മോഡി സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയെന്നത് പൊള്ളയായ വാദം: മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. ഒരു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കിയെന്നത് പൊള്ളയായ അവകാശ വാദമാണ്. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

യിപിഎ സര്‍ക്കാരിനെതിരെ അഴിമതിയാരോപണം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി യുപിഎ സര്‍ക്കാരിന്റെ കാര്‍ബണ്‍ കോപ്പിയാണ്. യുപിഎ സര്‍ക്കാരിന്റെ പദ്ധതികള്‍ മോഡി സര്‍ക്കാര്‍ അതേപടി പകര്‍ത്തുകയാണ് ചെയ്തത്.

തന്റെ ഭരണ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ല. സാമ്പത്തിക രംഗം ദുര്‍ബലമായി. ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

Top