മെക്‌സിക്കോയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ച് മരണം. ക്വറേറ്ററോ വിമാനത്താവളത്തില്‍ നിന്നു പരിശീലന പറക്കലിനായി പറന്നുയര്‍ന്ന എം 7 എയറോസ്‌പെയ്‌സ് എല്‍പി വിമാനം ഹൈവേയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. മെക്‌സിക്കോ സിറ്റിയെ ക്വറേറ്ററോ സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണു വിമാനം തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top