മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികളുമായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഇന്നു നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. തോട്ടം തൊഴിലാളികള്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിക്കുകയാണ്. സമരം ഒത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്.
കണ്ണന്‍ദേവന്‍ കമ്പനിയുടമകള്‍ നല്കുന്ന ശമ്പളം, ബോണസ് എന്നിവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തോട്ടംതൊഴിലാളികള്‍ ആറാം ദിവസവും മൂന്നാര്‍ ടൗണില്‍ സമരം നടത്തുന്നത്.


