മൂന്നാര്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യില്ല

മൂന്നാര്‍: മൂന്നാര്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സ്വകാര്യ ഭൂ തര്‍ക്കങ്ങള്‍ പരിഗണിക്കാനുള്ള അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. ജസ്റ്റിസ് ചെലമേശ്വരിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി നോട്ടീസ് അയച്ചു.

മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായാണ് 2010 ജൂണ്‍ 14ന് മൂന്നാര്‍ ട്രിബ്യൂണല്‍ രൂപീകരിച്ചത്. എന്‍ജിനിയറിങ് കോളേജ് റോഡില്‍ പട്ടികജാതി വികസന വകുപ്പുവക കെട്ടിടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍ കക്ഷിയായ, ഭൂമി സംബന്ധമായ തര്‍ക്കങ്ങളാണ് പ്രത്യേക ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്നത്.

Top