മൂന്നാര്‍ കേസ്: വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: മൂന്നാര്‍ കേസില്‍ ചീഫ് ജസ്റ്റീസിന്റെ വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  സ്ഥലം മാറ്റം കിട്ടിയ ചീഫ് ജസ്റ്റീസ് മൂന്നാര്‍ വിഷയത്തില്‍ വിധി പറഞ്ഞതിനെതിരേയാണ് വി എസ് കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലം മാറ്റം ഉത്തരവ് ലഭിച്ച ശേഷമാണ് വിധി പറഞ്ഞതെന്നും ഇത് ഭരണഘടനാ ലംഘനമാണന്നും വിധി റദ്ദാക്കണമെന്നും വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Top