മൂന്നാം ഏകദിനം ഉപേക്ഷിച്ചു

വിശാഖപട്ടണം: വിശാഖപ്പട്ടണത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിനം ഹുദ്ഹുദ് ചുഴലിക്കാറ്റ് കാരണം ഉപേക്ഷിച്ചു. വിശാഖപട്ടണത്തെ രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഇതോടെ 5 മത്സര പരമ്പര നാലായി ചുരുങ്ങി.

പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് 124 റണ്‍സിന് ജയിച്ചപ്പോള്‍ ദില്ലിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 48 റണ്‍സിന് ജയിച്ചിരുന്നു. പരമ്പരയിലെ നാലാം ഏകദിനം 17ന് ധര്‍മശാലയില്‍ നടക്കും

Top