മുസ്‌ലിംകള്‍ മോദിയെ വിലകുറച്ചുകാണരുതെന്ന് ശിവസേന

മുംബൈ: ഇന്ത്യന്‍ മുസ്‌ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാവില്ല എന്ന പരാമര്‍ശത്തിനു ശേഷംവും മുസ്‌ലിംകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലകുറച്ചുകാണരുതെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ പ്രശംസിച്ചതിലൂടെ മോദി പുതിയൊരു അധ്യായം ആരംഭിക്കുകയാണ് ചെയ്തത്. മുസ്‌ലിം സമുദായത്തിന്റെ രാജ്യസ്‌നേഹത്തിനുള്ള അംഗീകാരമാണ് ഇതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇത്തരമൊരു പ്രസ്താവന നടത്തിയതിലൂടെ മോദി ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണം തെറ്റാണ്. മോദി രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും പ്രധാനമന്ത്രിയാണ്. എന്നാല്‍ രാജ്യത്തെ കപട മതേതരവാദികള്‍ അദ്ദേഹത്തെ മുസ്‌ലിം വിരുദ്ധനായി ചിത്രീകരിക്കുകയാണെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.

 

Top