മുംബൈ: മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നു ശിവസേന എംപി സഞ്ജയ് റാവത്ത്്. ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖലേഖനത്തിലൂടെയാണു മഹാരാഷ്ട്രയില്‍ റാവത്ത്് വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ വോട്ടുബാങ്ക് രാഷ്ട്രീയമാണു മുസ്‌ലിംകള്‍ നേരിടുന്ന അനീതിക്കു കാരണം. അതിനാല്‍ വോട്ടവകാശം റദ്ദാക്കിയാല്‍ പ്രശ്‌നപരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകളെ ഇത്തരത്തില്‍ രാഷ്ട്രീയ കരുവാക്കിയാല്‍ അവര്‍ക്കു ഒരിക്കലും പുരോഗതി കൈവരില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി മാത്രം മുസ്‌ലിംകളെ ഉപയോഗിക്കുന്നയിടത്തോളം കാലം അവര്‍ക്കും ഭാവിയില്ല. അതിനാലാണു ബാല്‍ താക്കറെ മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തകളയണമെന്നാവശ്യപ്പെട്ടതെന്നും റാവത്ത്് പറഞ്ഞു.
എന്നാല്‍, സഞ്ജയ് റാവത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ നിരാശാജനകമാണെന്നും നാം ജീവിക്കുന്നത് ജനാധിപത്യരാജ്യത്താണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി മറുപടി നല്‍കി. റാവത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളും രംഗത്തെത്തി.


