മുസ്ലീങ്ങള്‍ക്ക് മോഡിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാജ്യ സ്‌നേഹികളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. രാജ്യസ്‌നേഹം തെളിയിക്കാന്‍ മുസ്ലിങ്ങള്‍ക്ക് മോഡിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. മുസ്ലിങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് മോഡിക്ക് ഇപ്പോഴായിരിക്കാം തോന്നിയത്. അതുകൊണ്ട് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് മോഡിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിങ്ങളും ആത്മാര്‍ത്ഥമായി പൊരുതിയിട്ടിുണ്ടെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

മുസ്ലിങ്ങളെ ആരാണ് പരിഹസിക്കുന്നത്. ബി.ജെ.പിയിലെ മറ്റ് നേതാക്കളായ യോഗി ആദിത്യനാഥ്, ഗിരിരാജ് കിഷോര്‍,പ്രവീണ്‍ ടാഗോദിയ, അമിത് ഷാ തുടങ്ങിയവരും മുസ്ലീങ്ങളെ പരിഹസിക്കുകയാണെ്ന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ നാഷണല്‍ ചാനലായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു, മുസ്ലീങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുന്നുവെന്നും ഇന്ത്യയ്ക്ക് വേണ്ടി മരിക്കുമെന്നും പറഞ്ഞത്.

Top