മുസ്ലീം വ്യക്തി നിയമം അപരിഷ്‌കൃതമെന്ന് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: മുസ്ലീം വ്യക്തി നിയമം അപരിഷ്‌കൃതമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു. മുസ്ലീം വോട്ട് ബാങ്ക് കാരണമാണ് ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ആരും സംസാരിക്കാത്തന്നെും അദ്ദേഹം പറഞ്ഞു. ആധുനിക രാജ്യങ്ങളിലെല്ലാം ഏകീകൃത സിവില്‍ കോഡുണ്ടെങ്കിലും ഇന്ത്യയില്‍ ഇതിന്റെ അഭാവമുണ്ടെന്നും കഠ്ജു പറഞ്ഞു.

വനിതാ മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ വുമണ്‍സ് പ്രസ് കോര്‍പ്‌സ്(ഐഡബ്ല്യൂപിസി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത സിവില്‍ കോഡിനെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ കഠ്ജു മുസ്ലീം വ്യക്തി നിയമം അപരിഷ്‌കൃതവും സ്ത്രീകളെ കീഴ്‌പ്പെട്ടവളുമായാണ് കാണുന്നതെന്നും കുറ്റപ്പെടുത്തി.

‘കാലാഹരണപ്പെട്ട നീതിരഹിത നിയമമാണിത്. വാക്കാലുള്ള വിവാഹ മോചനം പുരുഷന് മാത്രമാണ് മുസ്ലീം വ്യക്തി നിയമം അനുവദിക്കുന്നത്. ഒരു മുസ്ലീം സ്ത്രീക്ക് വിവാഹ മോചനം വേണമെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമ്പോള്‍ പുരുഷന് ‘തലാഖ്’ എന്ന് പറഞ്ഞാല്‍ വിവാഹ മോചനം നേടാം.’

Top