മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു; പത്തു വര്‍ഷത്തിനിടെ 24 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീം ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനിടെ 24 ശതമാനം വര്‍ദ്ധനവാണ് മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. മൊത്തം ജനസംഖ്യയില്‍ വെറും 18 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോളാണ് മുസ്ലീം ജനസംഖ്യ 24 ശതമാനം കൂടിയിരിക്കുന്നത്. 2001 മുതല്‍ 2011 വരെയുള്ള കണക്കാണിത്.

ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് (68 ശതമാനം). ആസാമിനാണ് രണ്ടാം സ്ഥാനം (34.2 ശതമാനം). 27 ശതമാനം മുസ്ലീങ്ങളുള്ള പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്ത്.

മുസ്ലീം ജനസംഖ്യയില്‍ കുറവുണ്ടായത് മണിപ്പൂരില്‍ മാത്രമാണ്. 8.8 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായാണ് ഇവിടെ കുറഞ്ഞിരിക്കുന്നത്.

1991 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ 29 ശതമാനം വര്‍ദ്ധനവാണുണ്ടായിരുന്നു. എന്നാല്‍, മൊത്തം ജനസംഖ്യ 18 ശതംമാനം മാത്രം വര്‍ദ്ധിച്ച സമയത്താണ് 2001-2011 കാലത്ത് മുസ്ലിം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ആസാമിലാണ് മുസ്ലീങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 34.2 ശതമാനം വര്‍ദ്ധനവാണിവിടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ ആസാമില്‍ കുടിയേറിപ്പാര്‍ത്തു വരികയാണ്. പശ്ചിമബംഗാളില്‍ 25.2 ശതമാനത്തില്‍ നിന്ന് 27 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കേരളത്തില്‍ 24.7 ശതമാനത്തില്‍ നിന്ന് 26.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

Top