ലക്നൗ: മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രത്യേക 13 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഡല്‍ഹിയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളും ഉള്പെട്ടിരിക്കുന്നു. കലാപത്തിനിടെ നടന്ന തീവെയ്പ്, കൊള്ള എന്നിവയില്‍ നേരിട്ട് പങ്കുള്ളവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്.
2013 സെപ്റ്റംബറിലായിരുന്നു മുസഫര്‍ നഗര്‍ കലാപം. കലാപത്തില്‍ അറുപതോളം പേര് കൊല്ലപെട്ടിരുന്നു.
മുസഫര്‍ നഗര്‍ കലാപം: അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്കി


