ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അപേക്ഷപരിഗണിക്കാനാകില്ലെന്ന് വിദഗ്ദ സമിതിയുടെശുപാര്‍ശ കേന്ദ്രം കേരളത്തെ രേഖാമൂലം അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് പുതിയ ഡാമിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ആദ്യം കേരളത്തിന്റെ ആവശ്യം മന്ത്രാലത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുളള കേസില്‍ സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഇടപെടേണ്ടതില്ലെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തുകയായിരുന്നു.


