ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.
പദ്ധതിയില്‍ നിന്നും പിന്‍തിരിയാന്‍ കേരളത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, വനം മന്ത്രാലയം എന്നിവയോട് നിര്‍ദ്ദേശിക്കണമെന്നും കത്തിലുണ്ട്. പുതിയ ഡാം സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


