മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ശനിയാഴച രാവിലെ ജലനിരപ്പ് 138.4 അടിയിലെത്തി. 1047 ഖന അടി വെള്ളമാണ് ഡാമിലേക്ക് സെക്കന്റില്‍ ഒഴുകി എത്തുന്നത്.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം മാത്രമാണു ഇപ്പോള്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞ രണ്ടു ദിവസം ഇത് 1,816 ഘനയടിയായിരുന്നു. ഇതിനാലാണ് ഡാമില്‍ ജലനിരപ്പ് ഉയരുന്നത്.

Top