മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പ്രത്യേക പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാല്‍ അണക്കെട്ടിന് സുരക്ഷ നല്‍കാന്‍ പ്രത്യേക പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് കേരളം. സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്.

അണക്കെട്ടിന് ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസേനയുടെ ആവശ്യമില്ലെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.

ഒരു ഡിവൈഎസ്പിയുടെ കീഴില്‍ 124 പോലീസുകാരുള്ള പോലീസ് സ്‌റ്റേഷനാകും സ്ഥാപിക്കുകയെന്നാണ് കേരളം അറിയിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം തമിഴ്‌നാട് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കേരളം ആരോപിച്ചു.

Top