മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാലിടങ്ങളില്‍കൂടി ചോര്‍ച്ച കണ്ടെത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാലിടങ്ങളില്‍ ചോര്‍ച്ചയുള്ളതായും സ്പില്‍വേയിലെ 13ാം നമ്പര്‍ ഷട്ടര്‍ പ്രവര്‍ത്തനരഹിതമാണെന്നും ഉപസമിതിയുടെ പരിശോധനയില്‍ കണ്ടെത്തി. ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന.

17, 18 ബ്ലോക്കുകള്‍ക്കു പുറമെ 10,11 ബ്ലോക്കുകളില്‍ ചോര്‍ച്ചയുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന അഞ്ചംഗ ഉപസമിതിയാണ് പരിശോധന നടത്തിയത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണ് കൂടുതല്‍ ചോര്‍ച്ച ആരംഭിച്ചത്. കൂടാതെ സ്വീപ്പേജ് ജലത്തിന്റെ അളവ് കുറഞ്ഞതായും കണ്ടെത്തി. ഗാലറിയിലെ ചോര്‍ച്ച അടയ്ക്കാന്‍ തമിഴ്‌നാട് നടത്തിയ ശ്രമങ്ങളാണ് സ്വീപ്പേജിന്റെ അളവ് കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

Top