മുലായം സിങ് ഐപിഎസ് ഓഫിസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

ലക്‌നൗ: ഉത്തര്‍പ്രദേശ് ഐപിഎസ് ഓഫിസറെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ഫോണില്‍ വിളിച്ച മുലായം ജസാര്‍ന സംഭവത്തിന്റെ തനിയാവര്‍ത്തനം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്നലെ വൈകിട്ട് 4.43 ഓടെ തനിക്ക് ഒരു ഫോണ്‍ വന്നുവെന്നും വിളിച്ചയാള്‍ നേതാജിക്ക് (മുലായം സിങ്) സംസാരിക്കണമെന്ന് പറഞ്ഞ് ഫോണ്‍ കൈമാറുകയായിരുന്നുവെന്നും ഐപിഎസ് ഓഫിസര്‍ താക്കൂര്‍ പറഞ്ഞു.

തുടര്‍ന്ന് മുലായം സിങ് എന്ന് അവകാശപ്പെട്ടയാള്‍ പ്രവര്‍ത്തികള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജര്‍സാന സംഭവിച്ചത് വീണ്ടും നടക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.ജര്‍സാനയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം ഓര്‍മ്മയുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍ വീണ്ടും അതുതന്നെ ഞങ്ങള്‍ക്ക് ചെയ്യേണ്ടിവരും മുലായം സിങ് പറഞ്ഞു.

ജര്‍സാനയില്‍ നടന്ന ഒരു പരിപാടിക്കിടെ താക്കൂറിനു നേരെ ആക്രമണമുണ്ടായികുന്നു. അന്ന് മുലായം സിങ്ങ് ഇടപെട്ടാണ് താക്കൂറിനെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച താക്കൂറും സാമൂഹിക പ്രവര്‍ത്തക നുതന്‍ താക്കൂറും ചേര്‍ന്ന് അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഖനന മന്ത്രിക്കെതിരെ എഫ്‌ഐആര്‍ തയാറാക്കിയിരുന്നു. വ്യാജക്കേസുകള്‍ ചമയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു എഫ്‌ഐആര്‍.

Top