മുതിര്‍ന്ന ബിജെപി നേതാവ് ശ്രീകാന്ത് ഭാരതി വെടിയേറ്റു മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ മുതിര്‍ന്ന ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ശ്രീകാന്ത് ഭാരതിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ സിവാന്‍ ജില്ലയില്‍ വച്ചാണ് സംഭവം. വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിവരുകയായിരുന്ന നേതാവിന്റെ നേര്‍ക്ക് അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ സമരം അക്രമാസക്തമായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top