മുഖ്യമന്ത്രി തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം:ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇല്ലെങ്കില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഗതി വരുമെന്നും വി.എസ് പറഞ്ഞു. നിയമസഭയുടെ അംഗീകാരമില്ലാതെ വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കണമെന്നും വി.എസ് പറഞ്ഞു. സക്രട്ടറിയേറ്റിന് മുന്നില്‍ ഇടതുമുന്നണി സംഘടിപ്പിച്ച നികുതി വര്‍ധനവിനെതിരായ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധിക നികുതി ചുമത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. നികുതി ചുമത്തുന്നത് സംബന്ധിച്ച എല്ലാ നടപടികളും നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യത്തിന്റെ മൗലിക ധര്‍മമായിരിക്കെയാണ് അത് ലംഘിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top