ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല ബിജെപിക്കാരന്‍ കൂടിയെന്ന്‌ വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല ബിജെപികാരനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

പ്രവീണ്‍ തൊഗാഡിയ കേസും എംജി കോളേജ് കേസും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണെന്നും വി.എസ് പറഞ്ഞു.

ആര്‍എസ്എസിനെ സംസ്ഥാന സര്‍ക്കാര്‍ പ്രീണിപ്പിക്കുകയാണെന്നും നിയമസഭയില്‍ പരാമര്‍ശമുണ്ടായി. എന്നാല്‍ സര്‍ക്കാരിന് ആര്‍എസ്എസിനെ രക്ഷിക്കേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ അറിയിച്ചു.

അതേസമയം അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

Top