തിരുവനന്തപുരം: അഴിമതിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ നിന്ന് ധനമന്ത്രി കെ.എം മാണിയുടെ മണ്ഡലമായ പാലായിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തുന്നു. അടുത്ത മാസം ഒന്‍പതിനാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഡിവൈഎഫ്‌ഐയുടെ കോട്ടയം ജില്ലയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പാകുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ബാര്‍ കോഴ അഴിമതി കേസില്‍ കുടുങ്ങിയ കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്ത സര്‍ക്കാര്‍ നടപടി ചെയ്യുന്നതോടൊപ്പം തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലടക്കം ഉയര്‍ന്ന ആരോപണങ്ങളും സജീവ ചര്‍ച്ചാ വിഷയമാക്കുന്നതിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐയുടെ മാര്‍ച്ച്.
അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ഡിവൈഎഫ്‌ഐ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
മാണിയെ തെരുവില്‍ തടയുന്നതടക്കമുള്ള സമരങ്ങളിലൂടെ യുവജന വീര്യം ഉയര്‍ത്താനും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നു.


