മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് പത്തനംതിട്ടയില്‍

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി (കരുതല്‍ 2015) ഇന്ന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനത്തു നടക്കും. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി വാഹനപണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണെങ്കിലും ജനസമ്പര്‍ക്ക പരിപാടി മാറ്റമില്ലാതെ തുടരും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി വേദിയിലെത്തും.

കത്തീഡ്രല്‍ മൈതാനത്ത് 5000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ക്രമീകരിച്ചിട്ടുണ്ട്. 10,469 പരാതികളാണ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുള്ളത്. 80 ശതമാനം പരാതികളിലും ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്. മറുപടികള്‍ പരാതിക്കാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇതില്‍ തൃപ്തരല്ലാത്തവര്‍ക്ക് തുടര്‍നടപടിക്കായി ബന്ധപ്പെട്ടവരെ സമീപിക്കാം. 100 പരാതിക്കാരെ മുഖ്യമന്ത്രി നേരില്‍കാണും. വിവിധ സഹായങ്ങളുടെ വിതരണവും വേദിയില്‍ നടക്കും.

വാഹനപണിമുടക്ക് കണക്കിലെടുത്ത് ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്നവര്‍ക്ക് സൗകര്യ ങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശി ച്ചിരുന്നെങ്കിലും സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതു സംബ ന്ധിച്ച് തീരു മാനമെടുക്കാനായില്ല. ജനസമ്പര്‍ക്ക പരിപാടിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.

Top