മുംബൈ: മുംബൈയിലെ മല്‍വാണി മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സബര്‍ബന്‍ മലടിലെ മാല്‍വാനിയില്‍ ഒരു ഷാപ്പില്‍നിന്ന് ബുധനാഴ്ച വൈകിട്ട് മദ്യം കഴിച്ചവരാണ് മരിച്ചത്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
വ്യാഴാഴ്ച രാവിലെയാണ് മദ്യപിച്ചവരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ദുരന്തത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഫത്തേഹ് സിങ് പാട്ടീല്‍ പറഞ്ഞു. വ്യാജമദ്യം നിര്‍മ്മാണം നടന്നത് എവിടെയാണെന്നോ, എങ്ങിനെയാണെന്നോ, ദുരന്തത്തിന്റെ വ്യാപ്തി എത്രയുണ്ടെന്നോ അറിയില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഫത്തേഹ് സിങ് പാട്ടീല്‍ അറിയിച്ചു.


