ദുബൈ: ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ ശൈഖ് റാഷിദ്
ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (34) അന്തരിച്ചു.
ശനിയാഴ്ച കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുബൈയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ദു:ഖാചരണ കാലത്ത് യു.എ.ഇ പതാക പകുതി താഴ്ത്തിക്കെട്ടും.
ശനിയാഴ്ച വൈകിട്ട് സബീല്‍ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് ശേഷം ബര്‍ദുബായ് ഉംഹറാദ് ശ്മശാനത്തില്‍ കബറടക്കം നടക്കും


