മുംബൈയില്‍ പോലീസുകാരന്‍ എസ്‌ഐക്കുനേരെ വെടിയുതിര്‍ത്തു

മുംബൈ: വാക്കുതര്‍ക്കത്തെ തുടര്‍ന്നു പോലീസുകാരന്‍ എസ്‌ഐക്കുനേരെ വെടിയുതിര്‍ത്തു. ശനിയാഴ്ച വൈകുന്നേരം മുംബൈ വാക്കോല പോലീസ് സ്റ്റേഷനിലാണു സംഭവം. എഎസ്‌ഐ ദിലീപാണ് എസ്‌ഐക്കുനേരെ വെടിയുതിര്‍ത്തത്. ഹാജര്‍ രജിസ്റ്ററില്‍ ലീവ് അടയാളപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണു വെടിവയ്പില്‍ കലാശിച്ചത്. എസ്‌ഐയെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചശേഷം ദിലീപ് സ്വയം നിറയൊഴിച്ച് പരിക്കേല്‍പ്പിച്ചു. രണ്ടു പേരെയും സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top